ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോഴും വൈറസ് മുക്തമായി ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. സിക്കിം, നാഗാലാൻഡ്, അരുണാചൽപ്രദേശ്, മണിപ്പുർ, ത്രിപുര എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കോവിഡ് മുക്തമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ALSO READ: ഇന്ത്യയിലെ പകുതിയിലേറെ കോവിഡ് കേസുകളും പ്രധാന നഗരങ്ങളിൽ; അതീവ ജാഗ്രതയിൽ ഡൽഹി
അസം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ഏതാനും കോവിഡ് ബാധിതരുണ്ടെന്നും ഇവരും വൈകാതെ രോഗമുക്തരാകുമെന്നും വടക്കു കിഴക്കൻ മേഖലാ വികസന സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. കോവിഡ് മുക്തമെന്നു പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനങ്ങളിൽ സിക്കിമിൽ മാത്രം ആർക്കും കോവിഡ് ബാധിച്ചിരുന്നില്ല.
Post Your Comments