കേരള ബ്ലാസ്റ്റേഴ്‌സിനെ വിദേശ വ്യവസായികള്‍ വാങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. സെര്‍ബിയയില്‍ നിന്നാണ് പുതിയ ഉടമകള്‍. മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷറ്റോരി ആണ് ഇതിനെ കുറിച്ച് ആദ്യം സൂചനകള്‍ നല്‍കിയത്. തന്നെ പുറത്താക്കാന്‍ കാരണം പുതിയ ഉടമകള്‍ വന്നതാണെന്നായിരുന്നു ഷറ്റോരി പറഞ്ഞത്. സെര്‍ബിയന്‍ വ്യവസായികളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളാകാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദ് വ്യവസായി ആയ നിമഗദ പ്രസാദാണ് ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമ. അദ്ദേഹം തന്റെ ഓഹരികള്‍ സെര്‍ബിയന്‍ വ്യവസായികള്‍ക്ക് കൈമാറും എന്നാണ് വാര്‍ത്തകള്‍. സെര്‍ബിയന്‍ ക്ലബായ എഫ് സി റാഡ്‌നികി നിസും വലിയ രാഷ്ട്രീയ നേതാക്കളുമാണ് ഈ നീക്കത്തിന് പിറകില്‍ ഉള്ളതെന്നാണ് സൂചനകള്‍. ഈ സെര്‍ബിയന്‍ കരുത്തര്‍ ക്ലബിനെ ഏറ്റെടുക്കുകയാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് റാഡ്‌നികിയുടെ ചുവപ്പിലേക്ക് മാറേണ്ടി വന്നേക്കും.
Post Your Comments