തിരുവനന്തപുരം • സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞപ്പോള്‍ അതിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് നിയമവ്യവസ്ഥയോടും കോടതിയോടുമുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിവരുമ്പോഴെല്ലാം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്ന സമീപനം നല്ലതല്ല. എല്ലാ ഭാരവും സര്‍ക്കാര്‍ ജീവനക്കാരില്‍ കെട്ടിവെക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കുന്നില്ല. സിപിഎമ്മിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് കേസ് നടത്തിയവകയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വക്കീലന്മാര്‍ക്ക് ഇതുവരെ നല്‍കിയത് 11 കോടി രൂപയാണ്. ശരിയായ ആര്‍ത്തിപണ്ടാരങ്ങള്‍ കടകംപള്ളിയടക്കമുള്ള മന്ത്രിമാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments