തിരുവനന്തപുരം: കോടതി വിധി മറികടന്ന് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിണറായി സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ചാലക്കുടി എം പി ബെന്നി ബഹനാൻ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്ന വിഷയത്തിൽ ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. ഇതിനു പിന്നാലെ “സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കാനുള്ള ഓർഡിനൻസാണ് സർക്കാർ പുറത്തിറക്കുന്നതെന്ന് ബെന്നി ബഹനാൻ പറഞ്ഞു”.
ആറു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ്. എന്നാൽ കോടതിയിൽ സർക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടതായി വന്നിരുന്നു. പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയെ അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. നിലവിലെ സർക്കാർ ഉത്തരവ് നിയമപരമല്ലെന്നും അവ്യക്തത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതായും ഹൈക്കോടതി അറിയിച്ചിരുന്നു.
ഓഡിനന്‍സ് നടപ്പാവുന്നതില്‍ ഗവര്‍ണറുടെ സമീപനം നിര്‍ണായകമാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ രണ്ടു ഘട്ടമായി പണം നല്‍കിയിട്ടുള്ളതിനാല്‍ എതിര്‍പ്പുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കണക്കൂകൂട്ടല്‍. എന്തായാലും ശമ്പളം വൈകുമെന്ന് ഉറപ്പായി. നിയമനടപടികള്‍ കഴിഞ്ഞേ ശമ്പളം ലഭിക്കുകയുള്ളൂ. കടമെടുത്ത് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നില്ലpinarayi
Post Your Comments