UAELatest NewsIndia

കോവിഡ്‌ പ്രതിരോധം: ഇന്ത്യയുടെ സഹായംതേടി യു.എ.ഇ.: ലഭിച്ചത് രണ്ട് അഭ്യർത്ഥന

യു.എ.ഇയുടെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ ഉന്നതോദ്യോഗസ്‌ഥന്‍ അറിയിച്ചു.

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധത്തിന്‌ ഇന്ത്യയില്‍നിന്നു സഹായം തേടി യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌ (യു.എ.ഇ). രോഗികളെ ചികിത്സിക്കാന്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അയയ്‌ക്കണമെന്ന്‌ യു.എ.ഇ. അഭ്യര്‍ഥിച്ചതായി കേന്ദ്രസര്‍ക്കാർ വൃത്തങ്ങള്‍ അറിയിച്ചു. യു.എ.ഇയുടെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ ഉന്നതോദ്യോഗസ്‌ഥന്‍ അറിയിച്ചു.

കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ യു.എ.ഇയില്‍നിന്ന്‌ രണ്ട്‌ അഭ്യര്‍ഥനയാണു ലഭിച്ചതെന്ന്‌ ഉന്നതോദ്യോഗസ്‌ഥന്‍ പറഞ്ഞു. അവധിക്കെത്തി ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യസേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരെ തിരികെ യു.എ.യിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നതായിരുന്നു അതിലൊന്ന്‌. അടിയന്തര സാഹചര്യം മറികടക്കാന്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും അധിക ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കുകയോ നിയോഗിക്കുകയോ ചെയ്യാനുള്ള അനുമതി തേടുന്നതായിരുന്നു രണ്ടാമത്തേത്‌.

ജീവനക്കാര്‍ക്ക് കൊറോണ; മഹാരാഷ്ട്ര സെക്രട്ടറിയേറ്റ്‌ അടച്ചു

യു.എ.ഇയുമായുള്ള ഊഷ്‌മളബന്ധം പരിഗണിച്ച്‌ ആദ്യത്തെ ആവശ്യം അംഗീകരിക്കാനാണു സാധ്യത. എന്നാല്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അയയ്‌ക്കുന്നതു കൂടുതല്‍ വിശകലനങ്ങള്‍ക്കു ശേഷമാകുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button