മുംബൈ: നാല് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് അടച്ചു. ഏപ്രില്‍ 29, 30 തീയതികളിലാണ് സെക്രട്ടറിയേറ്റ് അടച്ചിടുക. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച നാല് പേരും സെക്രട്ടറിയേറ്റിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. രോഗം സ്ഥിരീകരിച്ചവരെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ഇവരുമായി സമ്പർക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സെക്രട്ടറിയേറ്റിലെ ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 50 ശുചീകരണ പ്രവര്‍ത്തകരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ പ്രാബല്യത്തിലിരിക്കുന്ന സാഹചര്യത്തില്‍ വളരെ കുറച്ച് ജീവനക്കാരുമായാണ് സെക്രട്ടറിയേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്ഥിരമായി എത്തുന്ന സ്ഥലമായതിനാല്‍ ആശങ്കയും ഉയരുകയാണ്.
Post Your Comments