അമൃതസർ : ലോക്ക് ഡൗൺ നീട്ടി പഞ്ചാബ്. രാജ്യത്ത് മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക് ഡൗൺ സംസ്ഥാനത്ത് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്നുള്ള തീരുമാനം വരുന്നതിന് മുൻപ്, മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ലോക്ക് ഡൗൺ നീട്ടുന്നതായി അമരീന്ദർ സിംഗ് അറിയിക്കുന്നത്. ലോക്ക് ഡൗണിൽ ദിവസവും രാവിലെ ഏഴു മണി മുതൽ പതിനൊന്ന് മണിവരെ നാല് മണിക്കൂർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ ലോക്ക് ഡൗൺ ഇതേ നിലയിൽ കർശനമായി തുടരില്ലെന്നും എന്നാൽ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ ഇളവുകൾ നൽകേണ്ടി വരുമെന്നും അറിയിച്ചിരുന്നു.
Post Your Comments