കണ്ണൂര്‍: അധികൃതർ നിർദേശിച്ച ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഉറപ്പിച്ചത്, രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്,, ഒരാള്‍ സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി.
ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശി 21 കാരനും മാര്‍ച്ച് 21ന് ഐഎക്‌സ് 434 ല്‍ നെടുമ്ബാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശി 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍, മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധിതനായത്, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.
എന്നാൽ ദുബായില്‍ നിന്നെത്തിയ മൂരിയാട് സ്വദേശിക്കാണ് 40 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത്, മാര്‍ച്ച് 17 നാണ് 21 കാരന്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്,, വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ സമയം യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല, വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകിരിച്ചത്, രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാര്‍ച്ച് 21നാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്,, വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു.
Post Your Comments