KeralaLatest NewsNews

പദവിക്ക് ചേർന്ന നിലപാടല്ല, ശുദ്ധ വിവരക്കേടാണിത്; വി. മുരളീധരനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്ലായ്‌മ കൊണ്ടാണെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി‍ പദവിക്കു ചേർന്ന നിലപാടല്ല, ശുദ്ധ വിവരക്കേടാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി. മുരളീധരൻ ആരോപിച്ചത്.

Read also: സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ പിഴ

അമിത ആത്മവിശ്വാസംകൊണ്ടാണു കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍സോണായി പ്രഖ്യാപിച്ചത്. പറഞ്ഞുതീരും മുന്‍പേ റെഡ് സോണായി. കേരളം ലോകത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പിആറുകാരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മേനിപറച്ചില്‍കേട്ട് പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയി. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button