NattuvarthaLatest NewsKeralaNews

മലയാളി പൊളിയല്ലേ; പിറന്നാൾ ദിനത്തിൽ അയൽവാസിക്ക് കിടുക്കാച്ചി സർപ്രൈസ് ; കിണർ കുഴിച്ച് നൽകി വീട്ടമ്മ

വീടിനുസമീപം താമസിക്കുന്ന ബെന്നിയുടെ കുടുംബവും ഇവരുടെ കിണറ്റില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്

കൊച്ചി; തന്റെ പിറന്നാള്‍ ദിനത്തില്‍ അയല്‍വാസിയ്ക്കായി കിണര്‍ കുഴിച്ച്‌ താരമായി ഒരു വീട്ടമ്മ, എറണാകുളം കീച്ചേരി സ്വദേശിനി ഷിജിയാണ് ആ വ്യത്യസ്തയായ വീട്ടമ്മ, തന്റെ 39ാം ജന്മദിനത്തിലാണ് ഷിജി അയല്‍വാസി ബെന്നിയ്ക്കായി കിണര്‍ കുഴിയ്ക്കാന്‍ തീരുമാനിച്ചത്,
അരയന്‍കാവ് കീച്ചേരി മണ്ണാറവേലില്‍ ശ്രീഹര്‍ഷന്റെ ഭാര്യയാണ് ഷിജി.

ഇക്കഴിഞ്ഞ ദുഃഖവെള്ളി ദിനത്തിലായിരുന്നു ഷിജിയുടെ 39-ാം പിറന്നാള്‍, എന്തായാലും വീട്ടില്‍ വെറുതെയിരിക്കുകയല്ലേ എന്നോര്‍ത്ത് അയല്‍വാസിയായ ബെന്നിക്കായി കിണര്‍ കുഴിക്കാന്‍ മുന്നിട്ടിറങ്ങി ,ഷിജിയും ഭര്‍ത്താവും കിണര്‍ കുഴിക്കുകയും ബെന്നി സഹായിയായി കൂടെ കൂടുകയും ചെയ്തു. ഏഴരക്കോല്‍ താഴ്ചയിലാണ് കിണര്‍ കുഴിച്ചത്. ആറുദിവസം കൊണ്ടാണ് കുഴിച്ചത്.

കൂടാതെ 12 വര്‍ഷം മുന്‍പ് സ്വന്തം വീട്ടിലെ കിണര്‍കുഴിച്ചതും തെങ്ങുകയറ്റ തൊഴിലാളിയായ ശ്രീഹര്‍ഷനും ഷിജിയും ചേര്‍ന്നാണ്ഇവരുടെ വീടിനുസമീപം താമസിക്കുന്ന ബെന്നിയുടെ കുടുംബവും ഇവരുടെ കിണറ്റില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്, വേനലില്‍ വെള്ളംതികയാതെ വന്നതോടെയാണ് പുതിയൊരു കിണര്‍ നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിച്ചത്, ആറാംക്ലാസുകാരി ഗൗരി പാര്‍വതിയും നാലാംക്ലാസുകാരനായ ഗൗതംകൃഷ്ണയുമാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button