NattuvarthaLatest NewsKeralaNews

കൊടുങ്ങല്ലൂർ ഭരണികാവിലെ വിവാദമായ കോഴിവെട്ട്; രണ്ടുപേർ അറസ്റ്റിൽ

ഒരാള്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ ക്ഷേത്ര വളപ്പില്‍ കാറുമായി കാത്തുനിന്നു

കൊടുങ്ങല്ലൂർ; വിവാദമായ കോഴിവെട്ട്, ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം നിരോധിച്ച കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേരെ കൂടി കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു, കുലാചാരമായ ജന്തുബലി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിശ്വവാമാചാര ധര്‍മ്മ രക്ഷാസംഘം സംസ്ഥാന ഭാരവാഹിയായ പേരമംഗലം താഴെക്കാട്ടില്‍ റിജുരാജ (33), കോട്ടയം പളലിയനൂര്‍ പാല പനച്ചിക്കാട്ട്​ ജയഷൃഷ്​ണന്‍ (48) എന്നിവരാണ് അറസ്​റ്റിലായത്. മറ്റു പ്രതികളായ കൊടുങ്ങല്ലൂര്‍ വി.പി. തുരുത്ത് തറയില്‍ ശരത്ത് (26), എസ്.എന്‍ പുരം ആലപൂതോട്ട് ആതിത്യന്‍ (22) എന്നിവരെ കോഴിബലി നടന്നതി​​െന്‍റ അടുത്ത ദിവസം തന്നെ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു, എല്ലാവരും വിശ്വവാമാചാര ധര്‍മ്മ രക്ഷാ സംഘം പ്രവര്‍ത്തകരാണ്.

കോഴിവെട്ടിനായി കോഴികല്ലിന് സമീപം ഒരാള്‍ ചെമ്പട്ട് വിരിക്കുകയും മറ്റൊരാള്‍ സഞ്ചിയില്‍ കൊണ്ടുവന്ന കോഴിയെ വെട്ടി രക്തം ഒഴക്കുകയുമാണ് ഉണ്ടായത്, ഇത് മറ്റൊരാള്‍ മൊബൈല്‍ വീഡിയോവില്‍ പകര്‍ത്തുകയും​ ചെയ്​തു,, ഒരാള്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ ക്ഷേത്ര വളപ്പില്‍ കാറുമായി കാത്തുനിന്നു, കോഴി വെട്ട് നടക്കുമെന്ന് പ്രഖ്യാപനം വന്നതോടെ ദേവസ്വം ബോര്‍ഡും വിവിധ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

പക്ഷേ, അശ്വതി കാവ് തീണ്ടല്‍ ദിവസം പ്രഖ്യാപിച്ച കോഴിയെ വെട്ടല്‍ കോഴികല്ല്​ മൂടല്‍ ദിവസം കാവില്‍ ആളൊഴിഞ്ഞ വേളയില്‍ തന്ത്രപൂര്‍വ്വം നടത്തി സംഘം കടന്നുകളയുകയായിരുന്നു, എസ്.ഐ ഇ.ആര്‍. ബൈജു, എ.എസ്.ഐ ബിജു ജോസ് എന്നിവരാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button