
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 28 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, 29 ന് മലപ്പുറം, മേയ് രണ്ടിന് വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 28 മുതൽ മേയ് 2 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments