Latest NewsNewsIndia

രണ്ട് സന്യാസിമാരെ താമസ സ്ഥലത്തെത്തി വെട്ടികൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: രണ്ട് സന്യാസിമാരെ വെട്ടികൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് 55ഉം 35 ഉം വയസ്സുള്ള രണ്ട് സന്യാസിമാരെ ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് വച്ച് വെട്ടികൊലപ്പെടുത്തിയത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്നും കൊലപാതകത്തില്‍ വര്‍ഗീയമായി യാതൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സന്യാസിമാര്‍ ഇയാള്‍ മോഷ്ടാവാണെന്ന് ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് കള്ളന്‍മാരെന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരാണെന്നും സംശയിച്ച് പാല്‍ഘറില്‍ ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കല്ലെറിഞ്ഞും അടിച്ചും കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button