Latest NewsNewsInternational

കോവിഡ് 19 ; ജര്‍മ്മനി ചോദിക്കുന്നതിനേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം ചൈനയുടെ അടുത്തു നിന്നും ചോദിച്ചു വാങ്ങുമെന്ന് ട്രംപ്

ജര്‍മ്മനി ചോദിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി ഞങ്ങള്‍ പറയുമെന്ന് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയോട് 130 ബില്യണ്‍ യൂറോ ജര്‍മ്മനി നഷ്ടപരിഹാരമായി ചോദിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ടെന്നും ഇങ്ങനെ ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

ചൈനയോട് ശക്തമായ അതൃപ്തിയുണ്ട്. വൈറസ് പടര്‍ത്തിയതിന് ഉത്തരവാദി ചൈനയാണ്. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഉറവിടത്തില്‍ നിന്നു തന്നെ തടയാനും കഴിയുമായിരുന്നു എന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ ചോദിക്കേണ്ടി നഷ്ടപരിഹാര നഷ്ടപരിഹാരതുക സംബന്ധിച്ച കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. വളരെ ഗൗരവതരമായ അന്വേഷണം തന്നെ നടത്തുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ മാത്രം 56,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 10 ലക്ഷം പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തു.

അമേരിക്ക കഴിഞ്ഞാല്‍ യൂറോപ്പിനെയാണ് കോവിഡ് കൂടുതലായി ബാധിച്ചത്. ഈ മരണങ്ങള്‍ക്കും ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ചയ്ക്കും കാരണം ചൈനയാണെന്നും രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചൈന രോഗത്തെക്കുറിച്ചും വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നെങ്കില്‍ ഈ കൂട്ടമരണങ്ങളും ലോകത്തെ സ്ഥിതിഗതികള്‍ ഇത്രയും തകിടം മറിയില്ലായിരുന്നുവെന്നുമാണ് അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനും ജര്‍മ്മനിയും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button