വാഷിംങ്ടൺ; ഇന്ന് കോവിഡ് വ്യാപനം അമേരിക്കന്‍ മണ്ണില്‍ നിര്‍ബാധം തുടരുകയാണെങ്കിലും നവംബറില്‍ നടക്കാനിരിക്കുന്ന തൈരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കൂടാതെ ഇക്കാര്യത്തിൽ തീയതി പോലും മാറ്റില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് എന്തിനാണ് തെരഞ്ഞൈടുപ്പ് മാറ്റി വയ്ക്കുന്നതെന്ന് ചോദിച്ച ട്രംപ് നവംബര്‍ മൂന്നിന് തന്നെ അത് നടക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു,, തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നുള്ളത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെയും കൂട്ടരുടെയും അജണ്ടയാണെന്നും അത് വിലപ്പോവില്ലെന്നും ട്രംപ് തുറന്നടിച്ചു.
അതിവേഗം പടരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷകളെന്ന് ബൈഡന് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments