Latest NewsKerala

തിരിച്ചെത്തുന്ന പ്രവാസികളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഈ നാല് ജില്ലകളിൽ, മേല്‍നോട്ടം ഡിഐജിക്ക്, എയര്‍പോര്‍ട്ടിന് സമീപം ക്വാറന്റീന്‍ ഒരുക്കും

ഈ യോഗം ഇന്ന് ചേരുകയും വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യുകയും ഉണ്ടായെന്ന് പിണറായി പറഞ്ഞു.

തിരുവനന്തപുരം: പ്രവാസികള്‍ വിദേശരാഷ്ട്രങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരിച്ചുവരുമ്ബോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപികരിച്ചിട്ടുണ്ട്. ഈ യോഗം ഇന്ന് ചേരുകയും വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യുകയും ഉണ്ടായെന്ന് പിണറായി പറഞ്ഞു.

പ്രാഥമിക കണക്കുകള്‍ അനുസരിച്ച്‌ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പേര്‍ എത്തുക.വരുന്ന യാത്രക്കാരുടെ വിവരം വിമാനം അവിടെ നിന്ന് പുറപ്പെടുന്നിന് മുന്‍പ് ലഭ്യമാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച കലക്ടറുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ടവകുപ്പുകളുടെയും പ്രതിനിധികള്‍ ഈ കമ്മറ്റിയില്‍ ഉണ്ടാകും വിമാനത്താവളത്തില്‍ വിപുലമായി സൗകര്യമുണ്ടാകും.

ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. തിക്കുംതിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുക പൊലീസ് നീരീക്ഷണത്തിലായിരിക്കും. നേരെ വീട്ടിലെത്തി എന്നുറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും.

ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ ക്രമീകരണം ഉണ്ടാകുമെന്ന് പിണറായി പറഞ്ഞുഓരോ വിമാനത്താവളത്തിന്റെ പരിധിയില്‍ വരുന്ന ജില്ലകളില്‍ ക്വാറന്റൈന്‍ ചെയ്യുന്നവരെ കൃത്യമായ നിരീക്ഷിക്കണം. നിരീക്ഷണത്തിന്റെ മേല്‍നോട്ടം ഡിഐജിക്കാണ്. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും ആവശ്യമായ സൗകര്യവും ക്രമീകരണവും ഉണ്ടാവും.മെഡിസിന്‍ സൗകര്യവും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും.

ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ സ്വന്തം ആരോഗ്യ നിലയെ കുറിച്ച്‌ അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. എന്തെങ്കിലും കാരണവശാല്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരങ്ങള്‍ ശേഖരിക്കും.പോലീസും തദ്ദേശവകുപ്പും പങ്കാളികളാകും.വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ പറ്റാത്ത ആളുകള്‍ ഉണ്ടാകും. ഇവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയാം.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ സര്‍ക്കാര്‍ തന്നെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കണ്ടുപോകും. അവരുടെ ലെഗേജ് വിമാനത്താവളത്തില്‍ നിന്ന് വീടുകളില്‍ എത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. കടല്‍മാര്‍ഗം പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറായാല്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സജ്ജീകരണങ്ങള്‍ ഒരുക്കും. ഇതുവരെ രണ്ടലക്ഷത്തിലധികം പേരാണ് നോര്‍ക്ക റൂട്സ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 150 പരം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button