Latest NewsIndiaNews

ഇന്ത്യയില്‍ ശക്തമായ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് 450 പാക് ഭീകരര്‍ : രാജ്യം ജാഗ്രതയില്‍ : തിരിച്ചടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ശക്തമായ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് 450 പാക് ഭീകരര്‍. രാജ്യം ജാഗ്രതയില്‍, തിരിച്ചടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ സേനയും. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്ത് പാക്ക് അധീന കശ്മീരില്‍ നിലയുറപ്പിച്ച ഭീകരരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായാണ് മിലിറ്ററി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. അതിര്‍ത്തിക്കപ്പുറത്തെ താവളങ്ങളില്‍ ഏകദേശം 450 ഭീകരരുണ്ടെന്നാണു വിവരം.

പാക്ക് സേനയുടെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 16 താവളങ്ങള്‍ സജീവമാണെന്നു ഡ്രോണ്‍ നിരീക്ഷണത്തിലൂടെ ഇന്റലിജന്‍സ് കണ്ടെത്തി. ലഷ്‌കറെ തോയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനകളിലെ ഭീകരരാണ് ഏറെയും. സേനയുടെ നേതൃത്വത്തില്‍ ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ഭീകരരെ ഷെല്ലാക്രമണത്തിന്റെ മറവില്‍ ജമ്മു കശ്മീരിലേക്കു കടത്തുകയാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, അതിര്‍ത്തിയില്‍ രണ്ടാഴ്ചയിലേറെയായി പാക്ക് സേന വ്യാപക ഷെല്ലാക്രമണം തുടരുകയാണ്. മലനിരകളും വനങ്ങളും നിറഞ്ഞ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയുക ദുഷ്‌കരമാണ്. ഇന്ത്യയുടെ ഷെല്ലാക്രമണം തടയാന്‍ ജനവാസ മേഖലകളിലാണു ചില ഭീകരതാവളങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button