ചെന്നൈ: ചൈനീസ് കമ്പനിയുമായുള്ള റാപിഡ് ആന്റിബോഡി പരിശോധന കിറ്റ് ഇടപാടിൽ നിന്ന് പിന്മാറി തമിഴ് നാട്. കേന്ദ്രസർക്കാർ പിന്മാറിയതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ നടപടി. ചൈനീസ് കമ്പനിയുമായുള്ള തമിഴ്‌നാട് സർക്കാരിന്റെ ഇടപാടിൽ ക്രമക്കേട് ആരോപിച്ച് മുഖ്യപ്രതിപക്ഷമായ ഡിഎംകെ രംഗത്ത് വന്നിരുന്നു. ഇടപാടിൽ സുതാര്യതയില്ലെന്നും ആരോപിച്ചു. ഇതോടെ കേന്ദ്രം കൈമാറിയ കിറ്റുകൾ മടക്കിനൽകാനും ചൈനീസ് കമ്പനിയുമായി നേരിട്ടുണ്ടാക്കിയ കരാർ റദ്ദ് ചെയ്യാനും തമിഴ്‌നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെയാണ് ചൈനീസ് കമ്പനിയുടെ മുഴുവൻ പരിശോധന കിറ്റുകളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സുപ്രിംകോടതി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് റജിസ്ട്രാർമാരെ നിരീക്ഷണത്തിലാക്കി.
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ മരണസംഖ്യ 50 ആയി. ചണ്ഡീഗഡിൽ മൂന്ന് ഡോക്ടർമാർ അടക്കം ഒൻപത് പേർക്ക് രോഗം കണ്ടെത്തി. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദിൽ മാത്രം കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 197 ആയി.
മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഈവർഷം നടത്തേണ്ടതില്ലെന്ന് ഉന്നത അധികാര കേന്ദ്രമായ മുക്തി മണ്ഡപ് ശുപാർശ ചെയ്തു.
അതേസമയം, മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. റാഞ്ചിയിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ചികിത്സിക്കുന്ന വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ എട്ട് സിആർപിഎഫ് ജവാന്മാർക്ക് കൂടി പോസിറ്റീവായി. രാജ്യത്ത് ആകെ 28,380 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 886 പേർ മരിച്ചു.
Post Your Comments