നാദാപുരം : പന്ത്രണ്ട് കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയെന്ന പരാതിയിൽ നാദാപുരം പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കോൺഗ്രസ് നേതാവും ആറാം വാർഡ് അംഗവുമായ തെരുവം പറമ്പിലെ എരഞ്ഞിക്കൽ വാസു (52) തിരെയാണ് നാദാപുരം പൊലീസ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ കേസെടുത്തത്. ഇന്നലെ ഉച്ചക്ക് പ്രാദേശിക റോഡിന്റെ വികസന പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം കൂടിയായ വാസു ഉദ്യോഗസ്ഥര്‍ക്കൊപ്പം കുട്ടിയുടെ വീടിന് മുമ്പിലെത്തിയിരുന്നു.
ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് പ്രതി കുട്ടിയെ തന്റെ കാറിനടുത്തേക്ക് വിളിച്ചു വരുത്തുകയും കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി കുളികഴിഞ്ഞ് മുറിയില്‍ കയറി ഇരിക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടിയുടെ ചുണ്ടിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചോദിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് സംഭവം വിവരിക്കുകയായിരുന്നു. കുട്ടി അമ്മയോട് പീഡനം നടന്ന വിവരം പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്.
സ്ഥലത്ത് നാട്ടുകാർ പഞ്ചായത്തംഗത്തെ തടഞ്ഞുവെച്ചു. കോൺഗ്രസ്സ് നേതാവും പഞ്ചായത്ത് അംഗവും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ അഡ്വ.കെ എം രഘുനാഥ് പ്രതിയെ സ്ഥലത്ത് നിന്നും വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത് വൈദ്യപരിശോധനക്ക് വിധേയമാക്കി.പോക്‌സോ കേസിൽ പ്രതിയായ എരഞ്ഞിക്കൽ വാസുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
‘ജയ് ബജ്‌രംഗ് ബലി’ എന്ന് എഴുതിയ വാഹനത്തില്‍ പശുക്കടത്ത്; അഞ്ചുപേർ അറസ്റ്റില്‍
പ്രതിയെ സംരക്ഷിക്കുന്നത് കോൺഗ്രസ്സ് നേതൃത്വമാണ്. സംഭവ സ്ഥലത്ത് നിന്നും പ്രതിയെ കാറിൽ കയറ്റി കൊണ്ടുപോയി ഒളിപ്പിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു. ഇത് കോൺഗ്രസ് നേതൃത്വം ഒതുക്കി തീർക്കുകയായിരുന്നുവെന്നും സിപിഐ എം വൃക്തമാക്കി.
Post Your Comments