മുംബൈ : മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നടത്തിയ പ്രാര്‍ത്ഥന തടയാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അനുരാഗ്ബാദ് ജില്ലയിലെ ബിദ്കിന്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നൂറിലധികം ആളുകളാണ് വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ ഒത്തു ചേര്‍ന്നിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എത്രയും വേഗം സ്ഥലത്തു നിന്നും എല്ലാവരും പിരിഞ്ഞു പോകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മടങ്ങിപ്പോകാന്‍ വിസമ്മതിച്ച ഇവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.റംസാന്‍ മാസത്തില്‍ എല്ലാ ആളുകളും വീട്ടില്‍ തന്നെ പ്രാര്‍ത്ഥന നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് ഇവര്‍ പ്രാര്‍ത്ഥന നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു.
Post Your Comments