ഇടുക്കി: കേരളത്തിന്റെ കോവിഡ് ആശങ്കകള്‍ കൂടുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വന്നത് ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും രോഗ ബധിതരുടെ എണ്ണം കൂടി വരികയാണ്. ഇടുക്കിയില്‍ ഇന്നലെ ആരോഗ്യപ്രവര്‍ത്തകയ്ക്കും ജനപ്രതിനിധിക്കും സോഫ്റ്റ് വെയര്‍ വിദഗ്ദ്ധനും കൂടി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിരീക്ഷണത്തിലേക്ക് പോയിരിക്കുന്നവരുടെ പട്ടികയില്‍ ഇടുക്കി പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളും. 1385 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഏലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ബിജിമോള്‍ എംഎല്‍എ യും പങ്കെടുത്തിരുന്നു. ഞായറാഴ്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എ സ്വയം നിരീക്ഷത്തിലേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ എംഎല്‍എ വീട്ടില്‍ നിരീക്ഷണതതില്‍ കഴിയുകയാണ്.
ഇനിയും 300 ലധികം പരിശോധനാ ഫലങ്ങളാണ് വരാനുള്ളത്. ഇടുക്കിയില്‍ നിയന്ത്രണം കര്‍ക്കശമാക്കണമെന്ന് മന്ത്രി എംഎം മണിയും പറഞ്ഞു. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് രോഗം വന്നിരിക്കുന്നത്. റെഡ് സോണില്‍പ്പെട്ടതോടെ ഇടുക്കിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കുന്നതായിട്ടാണ് ജില്ലാ കളക്ടര്‍ പറയുന്നത്.
Post Your Comments