Latest NewsIndia

ലാലുപ്രസാദ് യാദവിനെ ചികിത്സിച്ച ഡോക്ടര്‍ പരിശോധിച്ച രോഗിക്ക് കോവിഡ്, ഡോക്ടർ ഉൾപ്പെടെ ക്വാറന്റൈനില്‍

രോഗം സ്ഥിരീകരിച്ചയാള്‍ മൂന്ന് ആഴ്ച മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതിനാല്‍ സംഘത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും സാമ്പിളുകള്‍ ശേഖരിച്ചു.

റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചികിത്സിച്ച മെഡിക്കല്‍ സംഘം ചികിത്സിച്ച മറ്റൊരു രോഗിക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതരാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാരെ ക്വാറന്റൈന്‍ ചെയ്തു. രോഗം സ്ഥിരീകരിച്ചയാള്‍ മൂന്ന് ആഴ്ച മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതിനാല്‍ സംഘത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും സാമ്പിളുകള്‍ ശേഖരിച്ചു.

‘പ്രത്യാഘാതം വളരെ വലുതായിരിക്കും’; ലോക്ക് ഡൌൺ പിൻവലിക്കുന്നതിനെ കുറിച്ച മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

ലാലുപ്രസാദ് യാദവ് ഇപ്പോൾ പേ വാര്‍ഡിലാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ മൂന്ന് ആഴ്ചയായി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലാലുപ്രസാദിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദിന്റെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button