ഇടുക്കി: ഇടുക്കിയിൽ 23 കാരന് കോവിഡ് സ്ഥിരീകരിച്ചു. നിലമ്പൂരിൽ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്ന് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോറന്‍റെനിൽ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ ഭവന സന്ദർശനം നിർത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാർ വിശദീകരിക്കുന്നുണ്ട്. എന്നാലും മുൻകരുതൽ നർപടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.
അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments