ന്യൂഡല്‍ഹി: തബ്ലീഗി ജമാത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് കൊറോണ പടര്‍ത്തിയ തബ്ലീഗുകാര്‍ ലജ്ജിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ അവര്‍ കൊറോണ പോരാളികളായി സ്വയം ചിത്രീകരിക്കുകയാണെന്നും അദേഹം പ്രതികരിച്ചു. ഇത്തരത്തില്‍ സ്വയം അവരോധിക്കുകവഴി യഥാര്‍ഥ കൊറോണ പോരാളികളെ അവര്‍ അപമാനിക്കുകയാണെന്നും അദേഹം ആരോപിച്ചു.
Of course some patriotic Indian Muslims have donated plasma to the needy but it’s not correct to call all of them Tablighi. There is a “well-planned dirty Tablighi conspiracy” to prove every Indian Muslim as Tablighi. #IndiaFightsCorona
— Mukhtar Abbas Naqvi (@naqvimukhtar) April 27, 2020
ട്വിറ്ററിലൂടെയാണ് നഖ്വിയുടെ ആരോപണം. “രാജ്യ സ്‌നേഹികളായ മുസ്ലീങ്ങളില്‍ ചിലര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം തബ്ലീഗുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത്തരത്തിലുള്ള പ്രചരണത്തിനു പിന്നില്‍ തികച്ചും ആസൂത്രിത വൃത്തികെട്ട തബ്ലീഗ് ഗൂഢാലോചന നടക്കുന്നു.” മുക്താര്‍ അബ്ബാസ് നഖ്വി ട്വീറ്റ് ചെയ്തു.
കൊറോണ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് ചിലര്‍ മുന്നോട്ടു വന്നതിനു പിന്നാലെ അവര്‍ തബ്ലീഗുകാര്‍ ആണെന്ന് പ്രചരണങ്ങള്‍ ഉണ്ടായി. ഇത് തബ്ലീഗുകാര്‍ തന്നെ ആസൂത്രിതമായി നടത്തിയ വ്യാജ പ്രചരണങ്ങളാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Those Tablighi committed sin to spread Corona through their “Criminal Conduct” are claiming themselves to be “Corona warriors”.Amazing..Instead of being ashamed of their crime,Tablighi are insulting lakhs of #CoronaWarriors This is called “Chori Aur Seena Zori” #IndiaFightsCorona
— Mukhtar Abbas Naqvi (@naqvimukhtar) April 27, 2020
ഇതിനെ തുടർന്നാണ് മന്ത്രി രംഗത്തെത്തിയത്. തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തില്‍ ലജ്ജിക്കേണ്ട അവര്‍ സ്വയം പോരാളികളായി ചിത്രീകരിക്കുകവഴി ലക്ഷക്കണക്കിന് കൊറോണ പോരാളികളെ അപമാനിക്കുകയാണ്.” അദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments