Latest NewsIndiaNews

’30 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് : നഴ്‌സുമാര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 30 ആയി ഉയര്‍ന്നു. 50 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിത ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 300-ല്‍ അധികമായി. ആശുപത്രികള്‍ കോവിഡ് ഹോട്‌സ്‌പോട്ടായതോടെ ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Read Also : മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനം ഇരട്ടിയാകുന്നു : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയിലെ 4 മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗബാധയുണ്ട്. ഇവരില്‍ 13 പേരും മലയാളികളാണ്. രോഹിണി ബാബാ സാഹബ് അംബേദ്കര്‍ ആശുപത്രിയിലെ ഒരു മലയാളി ഉള്‍പ്പെടെ 11 നഴ്‌സിങ് ഓഫിസര്‍മാര്‍, 7 ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 29 പേര്‍ക്കും രോഗം കണ്ടെത്തി. മലയാളികള്‍ ഉള്‍പ്പെടെ 24 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

ഖിച്ച്രിപ്പുര്‍ ലാല്‍ ബഹാദുര്‍ ശാസ്ത്രി ആശുപത്രിയിലെ മലയാളികള്‍ ഉള്‍പ്പെടെ 31 ജീവനക്കാര്‍ ക്വാറന്റീനിലാണ്. കോവിഡ് ബാധിച്ച രോഗിയെ ഇവിടെ ചികിത്സിച്ചിരുന്നു. ജഹാംഗീര്‍പുരി ജഗ്ജീവന്‍ റാം ആശുപത്രിയിലെ 42 ജീവനക്കാര്‍ക്കും കോവിഡ് കണ്ടെത്തിയിരുന്നു. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹിന്ദു റാവു തുടങ്ങിയ ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button