Latest NewsKeralaNattuvarthaNews

സമൂഹ അടുക്കളയ്ക്കായി സർക്കാർ യാതൊരു സഹായവും നൽകുന്നില്ല; പ്രതികരിച്ച് കൊച്ചി മേയർ

ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്ന് മേയര്‍

കൊച്ചി; സർക്കാർ യാതൊരു സഹായവും നൽകുന്നില്ലെന്ന് കൊച്ചി മേയർ, കൊച്ചി കോര്‍പ്പറേഷനില്‍ ആരംഭിച്ച സമൂഹ അടുക്കളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു പൈസപോലും നല്‍കിയിട്ടില്ലെന്ന് തുറന്നടിച്ച്‌ മേയര്‍ സൗമിനി ജെയിന്‍,, കുടുംബശ്രീ മിഷനല്‍ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മേയര്‍ വെളിപ്പെടുത്തി,, കോര്‍പറേഷന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോള്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്ന് മേയര്‍ വ്യക്തമാക്കി.

എല്ലാ ദിവസവും പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്,, ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് മേയര്‍ , ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണ്, മാര്‍ച്ച്‌ 26നാണ് കൊച്ചി കോര്‍പറേഷനില്‍ സമൂഹ അടുക്കളകള്‍ തുടങ്ങിയത്,, ആദ്യം അഞ്ചെണ്ണം തുടങ്ങി,, പക്ഷെ ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button