എറണാകുളം: സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് സ്റ്റേ ചെയ്‌ത് ഹൈക്കോടതി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക ഉത്തരവിലൂടെ ശമ്ബളം പിടിച്ചുവയ്ക്കാനുള്ള അവകാശം സര്‍ക്കാരിനില്ല. പ്രത്യേക ഉത്തരവിലൂടെ ശമ്ബളം തടഞ്ഞുവെക്കാനാകില്ലെന്നും ഇക്കാര്യത്തിൽ സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
Post Your Comments