റിയാദ്: സൗദിയിൽ 18 വയസ്സിന് താഴെ പ്രായമായവരുടെ വധശിക്ഷ നിരോധിച്ചു. പ്രായപൂർത്തിയാകാത്ത കുറ്റവാളികൾ പകരം 10 വർഷം തടവ് അനുഭവിക്കണം. എന്നാൽ ഭീകരവാദ കേസുകൾ ഉടൻ തീർപ്പാക്കില്ല. 10 വർഷം തടവു പൂർത്തിയാക്കിയവരുടെ കേസുകൾ പുനഃപരിശോധിക്കാനും സൽമാൻ രാജാവ് നിർദേശിച്ചു.
വധശിക്ഷ ഒഴിവാക്കണമെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശിക്ഷകളിൽ നിന്നു ചാട്ടവാറടി ഒഴിവാക്കിയിരുന്നു. തടവും പിഴയും അല്ലെങ്കിൽ സാമൂഹിക സേവനം ആകും ഇനി ശിക്ഷ. കഴിഞ്ഞ വർഷം 16 വയസ്സുകാരന്റെ വധശിക്ഷ നടപ്പാക്കിയതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Post Your Comments