ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ ആണ് സന്യാസിമാര്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് നൂറോളം പേരാണ്.
ഇന്ന് ബുലന്ദ്ഷഹറിലെ അമ്ബലത്തില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയം കലര്‍ത്താതെ വിശദമായി അന്വേഷിക്കണം. ഇത് സംസ്ഥാനത്തിന്‍െറ ചുമതലയാണെന്നും പ്രിയങ്ക പ്രതികരിച്ചു. ഇത്ത പ്രദേശത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടനിലയില്‍ കണ്ടത് മൂന്നുദിവസം മുമ്ബാണ്.
സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട് മുറൈ എന്ന രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് സന്യാസിമാരെ കൊലപ്പെടുത്തിയതെന്നാ് പൊലീസ് വാദം. തങ്ങളുടെ ചവണ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സന്യാസിമാര്‍ രാജുവുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ ദേഷ്യമാണ് മയക്കുമരുന്നിന് അടിമയായ രാജുവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയ വിഷയങ്ങളില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments