ന്യൂഡല്‍ഹി : കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായി കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. കോവിഡ് രോഗത്തിന്റെ നേരിയ ബുദ്ധിമുട്ടുകള്‍ മാത്രമുള്ളവരെ സൗകര്യമുണ്ടെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ (ഹോം ഐസലേഷന്‍) കഴിയാന്‍ അനുവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. നേരത്തെ, നേരിയ പ്രശ്‌നങ്ങളുള്ളവരെ കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ഇതിനേക്കാള്‍ പ്രയാസമുള്ളവരെ കോവിഡ് ആരോഗ്യ കേന്ദ്രത്തിലും ഗുരുതര രോഗമുള്ളവരെ മാത്രം പ്രത്യേക ആശുപത്രിയിലും നിരീക്ഷണത്തിലാക്കണമെന്നായിരുന്നു നിര്‍ദേശം.
Read Also : നീതി ആയോഗിലെ ജീവനക്കാരന് കോവിഡ്; ഡല്‍ഹിയിലെ ഓഫീസ് അടച്ചു പൂട്ടി
വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 8 നിബന്ധനകള്‍ പാലിക്കണം. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ഇവ : നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്ന് മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം, വീട്ടില്‍ സമ്പര്‍ക്കത്തില്‍ വന്നവരും ക്വാറന്റീനിലാകണം, പരിചരണത്തിന് എപ്പോഴും ആളുണ്ടാവണം, പരിചരിക്കുന്നയാള്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കണം, പരിചരിക്കുന്നയാളും ആശുപത്രി അധികൃതരുമായി ആശയവിനിമയം ഉറപ്പാക്കണം, ആരോഗ്യസേതു മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം, സ്വന്തം ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും ജില്ലാ നിരീക്ഷണ സംഘത്തെ അറിയിക്കുകയും വേണം, ഹോം ഐസലേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന സത്യവാങ്മൂലം നിര്‍ദിഷ്ട മാതൃകയില്‍ നല്‍കണം തുടങ്ങിയവയാണു മാനദണ്ഡങ്ങള്‍. രോഗലക്ഷണങ്ങള്‍ തീര്‍ത്തുമില്ലെന്ന് ക്ലിനിക്കല്‍ പരിശോധനയില്‍ തെളിയുംവരെ ഇതു തുടരുകയും വേണം.
Post Your Comments