പ്യോങ്യാങ് : കിം ജോങ് ഉന്നിന് ശേഷം ഉത്തര കൊറിയയില്‍ ആര് ? ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കിമ്മിന്റെ സഹോദരി കിം യോ ജാങ്‌ലേയ്ക്ക് ലോകം ഉറ്റുനോക്കുന്നത്. കിം ജോങ് ഉന്നിന് ശേഷം കിം യോ ജോങ് കൊറിയയുടെ ഭരണം കയ്യാളുമോയെന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും കിമ്മിന് ശേഷം ഉത്തര കൊറിയ ആരു ഭരിക്കുമെന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
കിമ്മിനൊപ്പം ഉത്തര കൊറിയയുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള കിം യോ ജോങിന്റെ ഇടപെടലുകളാണ് അടുത്ത ഭരണാധികാരി അവരായിരിക്കുമെന്ന് കണക്കുകൂട്ടലുകള്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരുമായി കിം ജോങ് ഉന്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ സഹോദരിയാണ് ഒപ്പമുണ്ടായിരുന്നത്. 2018 വിന്റര്‍ ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പ്രതിനിധിയായി യുഎസ് വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സിന്റെ പിന്നിലായി ഇരുന്നതും കിം യോ ജാങ്ങാണ്. ദക്ഷിണകൊറിയയിലെത്തിയ ഇവര്‍ സഹോദരന്റെ സന്ദേശവുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ ഉച്ചകോടിക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
അതേസമയം, രണ്ടാഴ്ചയായി കൊറിയന്‍ ദേശീയ മാധ്യമത്തില്‍ കിം ജോങ് ഉന്നിനെ കാണാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാണെന്നും മരിച്ചെന്നും വരെ പ്രചാരണങ്ങളുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മൂന്ന് തലമുറയായി കിം കുടുംബമാണ് ഉത്തരകൊറിയയില്‍ ഭരണത്തില്‍.
Post Your Comments