സോള്‍ : ലോകരാഷേട്രങ്ങളെല്ലാം ഉറ്റുനോക്കുന്നത് ഉത്തര കൊറിയയിലേയ്ക്കാണ്. ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവും ഏകാധിപതിയുമായ കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നതിനിടെയാണ് അവിടത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരിക്കുമെന്ന് ലോകം തലപുകയ്ക്കുന്നത്.
Read Also : കിമ്മിനെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വിട്ട് ദക്ഷിണ കൊറിയ
ആണവായുധ പരീക്ഷണങ്ങളുള്‍പ്പെടെ കിം ജോങ് ഉന്നിന്റെ പ്രധാന നീക്കങ്ങളെല്ലാം നിഗൂഢതയുടെ പുകമറയ്ക്കുള്ളില്‍ സൂക്ഷിക്കുന്നതാണ് ഉത്തര കൊറിയയുടെ പതിവ്. നേതാവു മരിച്ചാലാകട്ടെ, വിവരം പുറത്തുവിടുന്നത് കുറഞ്ഞതു 48 മണിക്കൂര്‍ കഴിഞ്ഞെന്നും അനുഭവം.
കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ അധികാരത്തിലിരിക്കെ 2011 ല്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ 2 ദിവസം കഴിഞ്ഞാണു വാര്‍ത്ത പുറത്തുവിട്ടത്. ചൈനയില്‍ നിന്നു ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ഉത്തര കൊറിയയിലേക്കു പുറപ്പെട്ടതിനു ശേഷമുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. 11 ന് ആയിരുന്നു കിം ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ വന്നത്. 15നു മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്.
36 വയസ്സുള്ള കിമ്മിനും ഭാര്യ റി സോള്‍ ജുവിനും 3 കുട്ടികള്‍. മൂത്തയാള്‍ക്ക് 10 വയസ്സ്. പിന്‍ഗാമിയാകാന്‍ മകനു പ്രായപൂര്‍ത്തിയാകും വരെ റീജന്‍സി ഭരണം ഏര്‍പ്പെടുത്തിയേക്കാം. കിമ്മിന്റെ ഇളയ സഹോദരി കിം യോ ജാങ് (31) ചുമതല വഹിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പാര്‍ട്ടിയില്‍ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന യോ ജാങ് ഉത്തര കൊറിയന്‍ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യവും അധികാരശ്രേണിയില്‍ പ്രബലയുമാണ്. ഇവര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിക്കുള്‍പ്പെടെ കിമ്മിനൊപ്പം നിന്നു ശ്രദ്ധ കവര്‍ന്നിട്ടുണ്ട്.
Post Your Comments