തിരുവനന്തപുരം: കോവഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികൾക്കിടെ പ്രവാസികള്‍ക്കായുളള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നലെ തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് (27-04-2020) രാവിലെ ആറര വരെ 1.47 ലക്ഷം പേര്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്.
എന്നാല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസട്രേഷന്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ ഒന്നരലക്ഷത്തോളം പേരാണ് മടങ്ങി വരാന്‍ താത്പര്യമറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യം വഹിക്കുക എന്നാണ് സൂചന.ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
പുഴ നീന്തിക്കടന്ന് ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവാവ്, ആവശ്യം കേട്ട് അമ്പരന്ന് സൈനികർ
കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരലും, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കി കൊണ്ടു പോകുന്നതുമായിരുന്നു പ്രധാന ചര്‍ച്ച.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും നോര്‍ക്ക ഉടന്‍ തുടങ്ങും.
Post Your Comments