Latest NewsNewsDevotional

വേദങ്ങളെക്കുറിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.
വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?
വിദ് – ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദ ശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.

വേദങ്ങള്‍ എത്ര? ഏതെല്ലാം?
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം
ഓരോ വേദത്തിന്റെയും വിഷയമെന്താണ്?
ഋഗ്വേദം – ജ്ഞാനം
യജുര്‍വേദം – കര്‍മ്മം
സാമവേദം –  ഉപാസന
അഥര്‍വവേദം – വിജ്ഞാനം
ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.
ഋഗ്വേദം – 10522 മന്ത്രങ്ങള്‍
യജുര്‍വേദം – 1975 മന്ത്രങ്ങള്‍
സാമവേദം –  1875 മന്ത്രങ്ങള്‍
അഥര്‍വവേദം – 5977 മന്ത്രങ്ങള്‍
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍
വേദം എന്തിനു വേണ്ടി പ്രകാശിതമായി?
സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.
ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?
ഋഗ്വേദം – അഗ്നി
യജുര്‍വേദം – വായു
സാമവേദം –  ആദിത്യന്‍
അഥര്‍വവേദം – അംഗിരസ്

ആരാണ് ഋഷി?

ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.

എന്താണ് ഛന്ദസ്സ്?

ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനര്‍ത്ഥം. അര്‍ത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.

ദേവതയുടെ നിര്‍വചനം എന്താണ്?

ദേവോ ദാന്വാദാ,  ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാര്‍ത്ഥങ്ങളിലുണ്ടോ ആ പദാര്‍ത്ഥം ദേവതയാകുന്നു. ആ പദാര്‍ത്ഥം ചേതനമാകാം, അചേതനമാകാം.
ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?
പദാര്‍ത്ഥങ്ങളുടെ ഗുനകര്‍മ്മ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.

യജുര്‍വേദത്തിലെ മുഖ്യവിഷയമെന്താണ്?

ശ്രേഷ്ഠതമമായ കര്‍മ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കര്‍ത്തവ്യകര്‍മ്മങ്ങളാണ് യജുസിന്റെ വിഷയം.

സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?

ഉപാസനയാണ് മുഖ്യവിഷയം.

അഥര്‍വവേദത്തിന്റെ മുഖ്യവിഷയം?

അഥര്‍വം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. മന്ത്രവാദവും ആഭിചാരക്രിയകളും അഥര്‍വത്തില്‍ ആരോപിതമാണ്. ഈ ആരോപണം വസ്തുനിഷ്ടം അല്ല.
ചരിത്രതാളുകൾ
അറിവുകളുടെ മഹാസാഗരം …
ഹിന്ദുക്കളുടെ വേദങ്ങള്‍
ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനവും ഉല്പത്തിസ്ഥാനവുമായി കരുതപ്പെടുന്നത് നാലു വേദങ്ങളാണ്. മതഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും പ്രാചീനമായ ഈ കൃതി അപൗരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു.

(1) ഋക്ക്
(2) യജൂസ്
(3) സാമം
(4) അഥര്‍വം

എന്നിങ്ങനെയാണ് ഈ വേദങ്ങള്‍ അറിയപ്പെടുന്നത്.

ഇവയില്‍ ഓരോന്നിനും മന്ത്രം, ബ്രാഹ്മണം, ആരണ്യകം എന്ന് മുമ്മൂന്നു ഭാഗങ്ങളുമുണ്ട്. പരിശുദ്ധങ്ങളായ ഈ കൃതികള്‍ അധ്യയനം ചെയ്യുന്നതിന് ആറു ശാസ്ത്രങ്ങള്‍ വിധിച്ചിട്ടുണ്ട്. ശിക്ഷ, വ്യാകരം, കല്പം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ് എന്നിവയാണ് അവ.
വേദങ്ങള്‍ കൂടാതെ ദര്‍ശനങ്ങള്‍, ഉപനിഷത്തുകള്‍, സമ്പ്രദായങ്ങള്‍, സ്മൃതികള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഹിന്ദുമതത്തിലുണ്ട്. അവയുടെ ഒരു പട്ടികമാത്രം ഇവിടെ കൊടുക്കാം.

ദര്‍ശനങ്ങള്‍

ആസ്തികമെന്നും നാസ്തികമെന്നും ഇതിനു രണ്ടു പിരിവുകളുണ്ട്. ഇതില്‍ ആദ്യത്തേത് വേദപ്രാമാണ്യത്തെ അംഗീകരിക്കുകയും രണ്ടാമത്തേത് നിരാകരിക്കുകയും ചെയ്യുന്നു.
1. ആസ്തികദര്‍ശനങ്ങള്‍
1. സാംഖ്യം
2. യോഗം
3. വൈശേഷികം
4. ന്യായം
5. മീമാംസ
6. വേദാന്തം
2. നാസ്തികദര്‍ശനങ്ങള്‍
ഇതില്‍ പ്രധാനമായത് കപിലന്റെ സാംഖ്യദര്‍ശനമാണ്. മറ്റുള്ളതിന് അത്ര പ്രാധാന്യം ഇല്ല.
ഉപനിഷത്തുകള്‍
നൂറ്റെട്ടണ്ണമുണ്ട്. എങ്കിലും പ്രധാനമായവ പത്താണ്.
1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡുക്യോപനിഷത്ത്
7. തൈത്തിരിയോപനിഷത്ത്
8. ഐതര്യോപനിഷത്ത്
9. ഛന്ദോഗ്യോപനിഷത്ത്
10. ബൃഹദാരണ്യകോപനിഷത്ത്
പുരാണങ്ങള്‍
ബ്രഹ്മാദിദേവന്മാര്‍, മനുഷ്യര്‍, സൂര്യചന്ദ്രാദിനക്ഷത്രങ്ങള്‍ തുടങ്ങിയവയുടെ ഉല്പത്തി, ചരിത്രം തുടങ്ങിയവയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പുരാണങ്ങള്‍ പ്രധാനമായും പതിനെട്ടെണ്ണമുണ്ട്.
1. ബ്രഹ്മപുരാണം
2. പത്മപുരാണം
3. വിഷ്ണുപുരാണം
4. വായുപുരാണം
5. ഭാഗവതപുരാണം
6. നാരദീയപുരാണം
7. മാര്‍ക്കണ്ഡേയപുരാണം
8. അഗ്നിപുരാണം 9. ഭവിഷത്പുരാണം
10. ബ്രഹ്മവൈവര്‍ത്തപുരാണം
11. ലിംഗപുരാണം
12. വരാഹപുരാണം
13. സ്കന്ദപുരാണം
14. വാമനപുരാണം
15. കൂര്‍മ്മപുരാണം
16. മത്സ്യപുരാണം
17. ഗരുഡപുരാണം
18. ബ്രഹ്മാണ്ഡപുരാണം ഇതുകൂടാതെ വളരെയേറെ ഉപപുരാണങ്ങളുമുണ്ട്.
ഇതിഹാസങ്ങള്‍

വിശ്വപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള രണ്ട് ഇതിഹാസങ്ങള്‍

1. രാമായണം
2. മഹാഭാരതം
എന്നിവയാകുന്നു. ഹിന്ദുധര്‍മ്മത്തെ കഥാരൂപേണ വ്യക്തമാക്കുന്ന കൃതികളാണിവ. ഈ ഗ്രന്ഥസമുച്ചയങ്ങള്‍ക്കു പുറമെ സ്മൃതികള്‍, തന്ത്രങ്ങള്‍, സ്ഥലപുരാണങ്ങള്‍ തുടങ്ങി ഹിന്ദുമതത്തിന്റെ വിശ്വാസത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഗ്രന്ഥങ്ങള്‍ നിരവധിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button