മുന്‍ പാക് ക്രിക്കറ്റ് താരം ഷോഐബ് അക്തര്‍ കഴിഞ്ഞ ദിവസം ഹെലോ ആപ്പില്‍ തത്സമയം ആരാധകരുമായി സംവദിക്കാനെത്തി. ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. സച്ചിന്‍ സ്വഭാവത്തില്‍ രാഹുല്‍ ദ്രാവിഡിനെപ്പോലെ വളരെ വിനീതനാണെന്ന് അദ്ദേഹം പറഞ്ഞു. വിരാട് കൊഹ്ലി ബുദ്ധിമാനാണ്, ഇന്ത്യയില്‍ നിന്ന് വന്ന പൊട്ടിത്തെറിയാണ് അദ്ദേഹമെന്നും അക്തര്‍ പറയുന്നു. സൗരവ് ഗാംഗുലിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാതെ വയ്യ. ഗ്രേഗ് ചാപ്പലിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. വിരമിച്ചതിന് ശേഷം കമന്റേറ്ററായി. പിന്നാലെ ബിസിസിഐ പ്രസിഡന്റ്. ഇപ്പോഴും തളരാതെ നില്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പ്രശംസിച്ചു. ലോക്ക്ഡൗണ്‍ മോദിയുടെ മികച്ച തീരുമാനമാണെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഏറ്റവും മികച്ച തീരുമാനമാണ്. പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുക തന്നെ വേണം.
ഈ വർഷം ലോകകപ്പ് നടക്കുമെന്ന് കരുതുന്നില്ല. കായിക രംഗത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനുള്ള മികച്ച സമയമാണിതെന്നും അക്തര്‍ പറഞ്ഞു.
വ്യക്തിപരമായി താന്‍ രോഹിത് ആരാധകനാണ്. ഒരിക്കല്‍ അദ്ദേഹത്തോട് ഇക്കാര്യം തുറന്ന് പറഞ്ഞതായും ലോകത്ത് ഏറ്റവും മികച്ച ടൈമിങ്ങിന് ഉടമയാണ് രോഹിതെന്നും അക്തര്‍ പറഞ്ഞു.
ബാബര്‍ അസം, കോലി, രോഹിത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ലോകത്തെ മികച്ച അഞ്ച് താരങ്ങളായി ഞാന്‍ കരുതുന്നത്. സ്റ്റീവ് സ്മിത്തിന ഇക്കൂട്ടത്തില്‍ പെടുത്താനായില്ല. താൻ നേരിട്ട ഏറ്റവും മികച്ച കളിക്കാരനാണ് ഡാമിയൻ മാർട്ടിണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments