UAELatest NewsNewsGulf

ജന്മ നാട്ടിലേക്കുള്ള മടക്കം : 12 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് ഒരുലക്ഷം മലയാളികള്‍

തിരുവനന്തപുരം • കോവിഡ് – 19 ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം വെബ്‌സൈറ്റ് തുറന്നിരുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം മലയാളി പ്രവാസികളാണ് വിമാനത്താവളങ്ങൾ തുറക്കുമ്പോൾ മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തത്.

ഈ രജിസ്ട്രേഷനുകൾ കൂടുതലും വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളതാണ്. അതില്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍ നിന്നുള്ളവരാണ്. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. നിരവധി ഭാഗങ്ങളിൽ നിന്നുള്ള നിരവധി അഭ്യർഥനകളെത്തുടർന്നാണ് സര്‍ക്കാര്‍ ഈ സൗകര്യം  ഒരുക്കിയത്.

ക്വാറന്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്‌ക്കോ മറ്റോ ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

മടങ്ങിവരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളെക്കുറിച്ച് ചോദിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നു.

കേരളത്തിന്റെ ശ്രമങ്ങളെ മന്ത്രിസഭ ക്യാബിനറ്റ് പ്രശംസിച്ചതായും മറ്റ് സംസ്ഥാനങ്ങളോട് കേരളത്തിന്റെ രീതി പിന്തുടരാമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button