Latest NewsUAENews

നൈഫ് ഏരിയയില്‍ ശക്തമായ മുൻ കരുതൽ നടപടികൾ; കൊറോണ വൈറസിനെ നേരിടാൻ നിർണായക നീക്കവുമായി യുഎഇ

ദുബായ്: കൊറോണ വൈറസിനെ നേരിടാൻ നിർണായക നീക്കവുമായി യുഎഇ. കോവിഡ് പടരുന്നതിനെ പ്രതിരോധിക്കാന്‍ നൈഫ് പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദുബൈയിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി നടപടിയെടുത്തിരുന്നു. അല്ലെങ്കിൽ വളരെ ദയനീയമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നുവെന്നും വതാനി എമിറേറ്റ്‌സ് ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗം കൂടിയായ ധേരാര്‍ ബെല്‍ഹോള്‍ അല്‍ ഫലാസി പറഞ്ഞു.

ഈ പ്രദേശങ്ങളിലെ പൊതുചലനം രാവിലെ 6.00 നും രാത്രി 10.00 നും ഇടയിൽ സാധാരണ നിലയിലാകും, കൂടാതെ മറ്റ് എമിറേറ്റുകളെപ്പോലെ രാത്രി 10.00 നും 6.00 നും ഇടയിൽ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൂ. കോവിഡ് -19 നെ നേരിടാനുള്ള ശ്രമങ്ങളുടെ വിജയത്തെ തുടർന്നാണ് 24 മണിക്കൂർ നിയന്ത്രണം കുറയ്ക്കാനുള്ള സമിതിയുടെ തീരുമാനം. നായിഫിലും അൽ റാസിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ കോവിഡ് -19 കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്മിറ്റി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ 6,000 ത്തിലധികം പരിശോധനകൾ പ്രദേശങ്ങളിലെ താമസക്കാർക്കിടയിൽ നടത്തി.

എന്നാൽ, നൈഫ് പ്രദേശത്ത് ജനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈഫ് ഏരിയയില്‍ പുതിയ കൊവിഡ് കേസുകള്‍ ഒന്നും തന്നെ ഇല്ലെന്നും കൂടുതല്‍ സുരക്ഷിതമാകുന്നത് വരെ പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ‘ഇപ്പോഴത്തെ നില പോസിറ്റീവ് സൂചകമാണെങ്കിലും, കൊറോണ വൈറസ് നിയന്ത്രണവിധേയമാണെന്ന് അര്‍ത്ഥമില്ല. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ പ്രദേശം അടച്ചിരിക്കും, വൈറസ് പൂര്‍ണമായും മാറി എന്ന് ഉറപ്പാവും വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി

ഏപ്രില്‍ 25 വരെ നൈഫ് പ്രദേശത്തെ 6,391 പേരെങ്കിലും കൊവിഡ് -19 പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും പൊതു സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ഇനിയും നടത്തുമെന്നും ദുബൈയിലെ എഫ് എന്‍ സി അംഗം അഭിപ്രായപ്പെട്ടു. അതേസമയം അല്‍ റാസില്‍ നിവാസികള്‍ അല്ലാത്തവരെ പ്രദേശത്ത് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് പറഞ്ഞു. പ്രദേശവാസികള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button