Latest NewsKerala

പോക്‌സോ കേസ്; മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ.കെ.എം കുഞ്ഞിയെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ പുറത്താക്കുകയായിരുന്നു.പോലീസ് പിടിയിലായ ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. 16 വയസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാന്‍ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം : ഈ ചെറിയ പെരുന്നാളോടെ കോവിഡ് ലോകത്ത് നിന്നൊഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്

ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button