മുംബൈ: കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് ഇന്ത്യന്‍ കമ്പനിയുടെ വെളിപ്പെടുത്തല്‍. പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചെന്ന് വ്യക്തമാക്കിയത്. ഏപ്രില്‍ 23 മുതല്‍ മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിച്ചെന്നും കമ്പനി വ്യക്തമാക്കി. ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. മെയ് മുതല്‍ ഇന്ത്യയിലെ രോഗികളില്‍ വാക്സിന്‍ പരിശോധിക്കാമെന്നും സെപ്റ്റംബര്‍ – ഒക്ടോബറോടെ ഉത്പാദനം ആരംഭിക്കാമെന്നും കമ്പനി പറഞ്ഞു.
അന്‍പത് ലക്ഷം ഡോസ് വാക്സിന്‍ ഒരു മാസം നിര്‍മ്മിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. മരുന്നു പരീക്ഷണം പൂര്‍ണ വിജയമായാല്‍ പത്തുലക്ഷമാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ – ഒക്ടോബറോടെ 4 കോടി ഡോസ് വാക്സിന്‍ നിര്‍മ്മിച്ചു വയ്ക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. മരുന്ന് പരീക്ഷണം എല്ലാ അര്‍ത്ഥത്തിലും വിജയിച്ചാല്‍ ഉടന്‍ തന്നെ നല്‍കി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പൂനെവാല കൂട്ടിച്ചേര്‍ത്തു കമ്പനി സി.ഇ.ഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
‘സീതാദേവിയെ പോലെയാണ് സോണിയാഗാന്ധിയെന്ന് കോണ്‍ഗ്രസ്’; താരതമ്യത്തിനെതിരെ വിമർശനം രൂക്ഷം
ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ന്യൂമോണിയയ്ക്കും ഡെങ്കിപനിക്കുമെതിരെ ഫലപ്രദവും എന്നാല്‍ ചെലവ് കുറഞ്ഞതുമായ വാക്സിന്‍ കണ്ടെത്തിയ മരുന്നു നിര്‍മ്മാണ കമ്ബനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിന്‍ പ്രോഗ്രാമിലെ പ്രമുഖ പങ്കാളിയാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.
Post Your Comments