Latest NewsIndia

ചൈനീസ് റാപ്പിഡ് കിറ്റുകളുടെ ഓര്‍ഡര്‍ ഇന്ത്യ റദ്ദാക്കി, ഒരു രൂപ പോലും നൽകിയില്ല

ഐസിഎംആർ നിർദേശത്തോടെ രാജ്യത്തെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്.

ദില്ലി: ചൈനീസ് കമ്പനികളിൽ നിന്ന് കൊറോണ വൈറസ് പരിശോധനാ കിറ്റുകൾ വാങ്ങിയത് റദ്ദാക്കി ഇന്ത്യ. കിറ്റിന് തുക ഒന്നും ഇതുവരെ നൽകാത്തതിനാൽ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന് സർക്കാർ പ്രതികരിച്ചു. കിറ്റുകൾ സംബന്ധിച്ച ഉത്തരവ് റദ്ദാക്കിയതിനാൽ ഇത് സംബന്ധിച്ച് പണമിടപാടുകൾ നടത്തിയിട്ടില്ലെന്നും സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിവാദമുയർന്നതോടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.അഞ്ച് ലക്ഷം റാപ്പിഡ് ആന്റിബോഡി പരിശോധനാ കിറ്റുകളും ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളുമാണ് കേന്ദ്രസർക്കാർ ഏപ്രിൽ ആദ്യം രാജ്യത്ത് വിതരണം ചെയ്തത്.

ഐസിഎംആർ നിർദേശത്തോടെ രാജ്യത്തെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. നിരവധി സംസ്ഥാനങ്ങൾ പരിശോധനാ കിറ്റുകൾ പ്രവർത്തന ക്ഷമമല്ലെന്ന് പരാതി പറഞ്ഞിരുന്നു. കിറ്റുകൾ 5.4 കൃത്യത മാത്രമാണ് കാണിക്കുന്നതെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് കിറ്റുകൾ വീണ്ടും വിതരണം ചെയ്യേണ്ട എന്ന് കേന്ദ്രം നിർദ്ദേശം നൽകിയത്. ചൈനയിൽ നിന്നുള്ള ആന്റിബോഡി പരിശോധനാ കിറ്റുകൾക്ക് മുൻകുറായി പണം നൽകിയിട്ടില്ല.

സർക്കാർ ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുകയാണ്. 1204നും 600 ഇടയ്ക്കായിരുന്നു കിറ്റുകളുടെ വില. അതുകൊണ്ട് കുറഞ്ഞ വിലയുള്ള കിറ്റുകളാണ് തിരഞ്ഞെടുത്തതെന്നും സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ കിറ്റുകൾക്ക് ഇരട്ടി പണം നൽകിയെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് ചൈനയുമായുള്ള ഉത്തരവ് റദ്ദാക്കിയത്. മാർച്ച് 27നാണ് കേന്ദ്രസർക്കാർ രണ്ട് ചൈനീസ് കമ്പനികളിൽ നിന്നായി ഐസിഎംആർ വഴി കൊറോണ വൈറസ് പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്യുന്നത്.

സ്ത്രീകളുടെ നൃത്തവും വസ്ത്ര ധാരണവും മര്യാദയില്ലാത്ത നടപടികളുമാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമായത്: വിവാദ പ്രസ്താവനയുമായി പണ്ഡിതൻ

ഗ്വാങ് ഴോ വോണ്ട്ഫോ ബയോടെക്, സുഹായ് ലിവ്സോൺ എന്നീ ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയ പരിശോധനാ കിറ്റുകൾ പ്രവർത്തനക്ഷമമല്ലെന്ന് ഐസിഎംആർ കണ്ടെത്തിയതായി സർക്കാരാണ് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനങ്ങളോടും ആശുപത്രികളോടും ചൈനയിൽ നിന്നെത്തിയ കിറ്റുകൾ പരിശോധനക്ക് ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു. പണം മുൻകൂറായി നൽകിയിട്ടില്ലാത്തതിനാൽ സർക്കാരിന് പണം നഷ്ടമായിട്ടില്ലെന്നാണ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button