Latest NewsInternational

സ്ത്രീകളുടെ നൃത്തവും വസ്ത്ര ധാരണവും മര്യാദയില്ലാത്ത നടപടികളുമാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമായത്: വിവാദ പ്രസ്താവനയുമായി പണ്ഡിതൻ

സ്ത്രീകളുടെ തെറ്റായ നടപടികളും മര്യാദയില്ലാത്ത നടപടികളുമാണ് ദൈവത്തിന്റെ കോപം രാജ്യത്തിനുമേല്‍ ഏല്‍ക്കാന്‍ കാരണമായതെന്നാണ് അവകാശപ്പെടുന്നു

ഇസ്ലാമാബാദ്: ലോകത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ വിചിത്ര പ്രസ്താവനയുമായി പാകിസ്ഥാൻ പണ്ഡിതൻ. സ്ത്രീകളുടെ തെറ്റായ നടപടികളും മര്യാദയില്ലാത്ത നടപടികളുമാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമായതെന്നാണ് പണ്ഡിതന്‍റെ വാദം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ നടന്ന ടെലിവിഷന്‍ പ്രാര്‍ത്ഥനയിലാണ് പാക് പണ്ഡിതന്‍ മൌലാനാ താരിഖ് ജമീല്‍ ഈ വാദം ഉന്നയിച്ചത്.

പരിപാടിയുടെ ദൃശ്യങ്ങളും വ്യാപകമായി രാജ്യത്ത് പ്രചരിച്ച്‌ വരുന്നുണ്ട്. പാകിസ്താനിലെ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെയും അവരുടെ വസ്ത്രധാരണ രീതിയെയും അപലപിച്ച പാക് പണ്ഡിതന്‍ സ്ത്രീകളുടെ തെറ്റായ നടപടികളും മര്യാദയില്ലാത്ത നടപടികളുമാണ് ദൈവത്തിന്റെ കോപം രാജ്യത്തിനുമേല്‍ ഏല്‍ക്കാന്‍ കാരണമായതെന്നാണ് അവകാശപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രസ്താവനക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മൌനം വെടിഞ്ഞിട്ടില്ല.

തങ്ങളെക്കുറിച്ചു പോസിറ്റിവ് ആയി മാത്രം പറയണമെന്ന ആവശ്യവുമായി ചൈന ജര്‍മനിയിൽ, മറുപടി അപ്രതീക്ഷിതം

 സംഭവത്തില്‍ പാക് പണ്ഡിതന്‍ ഇതുവരെയും ക്ഷമാപണം നടത്തിയിട്ടില്ല.”ആരാണ് എന്റെ രാജ്യത്തെ പെണ്‍മക്കളെ നൃത്തം ചെയ്യിക്കുന്നത്. അവരുടെ വസ്ത്രങ്ങളുടെ നീളം കുറഞ്ഞു. സമൂഹത്തില്‍ അശ്ലീലസംഭവങ്ങള്‍ സാധാരണമാകുമ്പോള്‍ അല്ലാഹു സമൂഹത്തില്‍ തന്റെ കോപം പ്രകടിപ്പിക്കുന്നു” മൌലാനാ പറയുന്നു.പാകിസ്താനില്‍ വന്‍തോതില്‍ അനുയായികളുള്ളയാളാണ് മൌലാനാ ജമീല്‍.

shortlink

Post Your Comments


Back to top button