റിയാദ് : വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി നൽകിയിരുന്ന ചാട്ടവാറടി. നിര്‍ത്തലാക്കാനൊരുങ്ങി സൗദി അറേബ്യ. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാൻ സൗദി സുപ്രീം കോടതി ഉത്തരവിട്ടു.
Also read : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു : ഗൾഫിൽ ഇന്ന് മരിച്ചത് രണ്ട് മലയാളികൾ
രാജ്യത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി.
സൗദി അറേബ്യയിൽ പ്രവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദയിലുമായി ഓരോ ഓരോ പ്രവാസികളുമാണ് മരിച്ചത്. 39നും 72നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടതെന്നും രാജ്യത്തെ ആകെ കോവിഡ് ബാധിച്ചുള്ള മരണം 137 ആയെന്നും പുതുതായി 1223 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17522 ആയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു .
പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേർ സുഖം പ്രാപിച്ചു, ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2357ലെത്തി. 15026 പേരാണ് ചികിത്സയിലുള്ളത് 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. രാജ്യത്ത് ഇപ്പോഴും വൈറസ് സജീവ സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു.
Post Your Comments