കൊച്ചി: പാനൂരില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
ALSO READ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധന; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസിൽ അധ്യാപകനായ കുനിയിൽ പത്മരാജനെ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. അറസ്റ്റിനു ശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് കൈമാറി. ഐജി കണ്ണൂരിലെത്തി അന്വേഷണം തുടങ്ങിയതായി എഡിജിപി ടോമിന്‍ തച്ചങ്കരി അറിയിച്ചു.
Post Your Comments