ന്യൂഡല്‍ഹി• ഈസ്റ്റ് ഡല്‍ഹിയിലെ പട്പർഗഞ്ചിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മുപ്പത്തിമൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 400 ലധികം കിടക്കകളുള്ള ഈ ആശുപത്രി ജില്ലയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നാണ്. പതിവ് കോവിഡ് പരിശോധനയിലാണ് 33 ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ വൈറസിന് പോസിറ്റീവായ്ത്. ഇതിൽ രണ്ട് ഡോക്ടർമാരും 23 നഴ്സിംഗ് സ്റ്റാഫുകളും ഉൾപ്പെടുന്നു, ബാക്കിയുള്ളവർ സാങ്കേതിക വിദഗ്ധരും സപ്പോർട്ട് സ്റ്റാഫുമാണ്.
എല്ലാവരെയും സാകേതിലെ കോവിഡ് മാത്രമുള്ള മാക്സ് ആശുപത്രിയിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ പറഞ്ഞു. പട്പർഗഞ്ച് ആശുപത്രിയിലെ 145 നഴ്സുമാരെ അവര്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലില്‍ തന്നെ 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ ആക്കിയെന്നും ആശുപത്രി അറിയിച്ചു. ഹോസ്റ്റല്‍ സീല്‍ ചെയ്ത പ്രാദേശിക അധികാരികൾ സ്ഥലം കണ്ടെയ്നർ സോൺ ആയി പ്രഖ്യാപിച്ചു ”.
ഡല്‍ഹി സർക്കാർ നടത്തുന്ന ബാബു ജഗ്ജിവൻ റാം ഹോസ്പിറ്റലിൽ 29 പേരും ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിൽ 29 പേര്‍ക്കും ഡല്‍ഹിസ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 25 പേര്‍ക്കും ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ 15 പേര്‍ക്കും നേരത്തെ കോവിഡ് പോസിറ്റീവ് . അപ്പോളോ, സർ ഗംഗാ റാം, മൂൽചന്ദ്, ആർഎംഎൽ, സഫ്ദർജംഗ്, എയിംസ്, ലോക് നായക് എന്നിവരും ആരോഗ്യപരിപാലന തൊഴിലാളികൾ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments