Latest NewsNewsInternational

കിം ജോംഗ് ഉന്നിന്റെ പ്രത്യേക ട്രെയിന്‍ നഗരത്തില്‍ : കിം വിഷയത്തില്‍ പുതിയ വഴിത്തിരിവായി ആ ട്രെയിന്‍

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ മരിച്ചോ അതോ മരാണാസന്ന നിലയില്‍ കഴിയുകയാണോ എന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നഗരത്തില്‍ കിമ്മിന് മാത്രം യാത്ര ചെയ്യാനുള്ള ട്രെയിന്‍ കണ്ടത്. ആരോഗ്യ സ്ഥിതി മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് കിം ഈ ആഴ്ച ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തുള്ള അവധിക്കാല കോമ്പൗണ്ടിലെത്തിയെന്നും വാര്‍ത്തകള്‍. കിം ജോംഗ് ഉന്നിന്റെ ട്രെയിന്‍ ഒരു റിസോര്‍ട്ട് ടൗണില്‍ കണ്ടതായാണ് വിവരം. ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്ലൈറ്റ് ചിത്രമാണ് പുറത്തുവിട്ടത്. വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നോര്‍ത്ത് കൊറിയന്‍ നിരീക്ഷണ പദ്ധതി സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവിട്ടത്.

read also : മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലും കിം ജോങ് ഉന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചൈനയില്‍ നിന്നും വിദഗ്ദ്ധ സംഘം : ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കാതെ ഉത്തര കൊറിയ

ഇവര്‍ നല്‍കുന്ന വിവരപ്രകാരം ഏപ്രില്‍ 21-23 എന്നീ ദിവസങ്ങളില്‍ കിമ്മിന്റെ ട്രെയിന്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായിട്ടുള്ള ‘ലീഡര്‍ഷിപ്പ് സ്റ്റേഷനില്‍’ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഈ ട്രെയിന്‍ ചിത്രം കിമ്മിന്റെ നിലവിലെ സ്ഥിതിയെ പറ്റി കാര്യമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും കിം രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ ഒരു ഉന്നത വസതിയില്‍ താമസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇത് ആക്കം കൂട്ടുന്നുണ്ട്.

അതേസമയം, കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചൈന മെഡിക്കല്‍ വിദഗ്ദ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സണ്‍ വിഭാഗത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിംഗില്‍ നിന്ന് ഉത്തരകൊറിയയിലേക്ക് പോയത്. ഹൃദയശാസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യ നില മോശമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button