തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ കേരളത്തിലെ വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുവെന്നു വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ദുരന്തനിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപെട്ടിരിക്കുന്നത്. ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2888631447897550?__xts__%5B0%5D=68.ARBdXVQuq9CGd3oBWC5ZzLw0yRmE7qfmb9mLEx1745a48ThdaWYQrSg6jPkTYRyl04o_YZ1ROUqQLUHio3Jv8YOUz23cVb6PDgEcGH36wSiSdJe3D8mX59ZXXKE3cqIiyEk_S01u5NNTa9MNOGr2e18D5QyWkzUQPGmehPeWH_-_o0B7Tm0nrkFr-pS_VT2dMfTZlhFALigwDBFDg3urrZCj_dEVNf61_KaJ2GHizKsor-YR5M5a7jbe419hmaNbxOq8XXBnrWQSCGCzgUBfrokK-fx_XHV9larg1oHDy5E5g9fT8H_TsBr3EMCAsVZVntf6jTO3m6vh4YOrFPj7WJNX0Q&__tn__=-R
ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള. സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക. ഏപ്രിൽ 26 ഇടുക്കി, 27 കോട്ടയം,28 പത്തനംതിട്ട, 29 കോട്ടയം,30 വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
Post Your Comments