റിയാദ്: സൗദിയില്‍ കര്‍ഫ്യുവില്‍ ഇളവ് പ്രഖ്യാപിച്ചു. മക്ക ഒഴികെയുള്ള എല്ലാ നഗരങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യു ഒഴിവാക്കി പകരം വൈകുന്നേരം അഞ്ചു മുതല്‍ രാവിലെ ഒന്‍പതു വരെയാക്കി. മേയ് 13 വരെ ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകും. ചെറുകിട, മൊത്തവിതരണ കച്ചവടക്കാര്‍ക്ക് ഈ സമയത്തു കടകള്‍ തുറക്കാം. റംസാനിൽ അത്യാവശ്യമുള്ളവര്‍ക്കു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുറത്തിറങ്ങാം. ഇതോടൊപ്പം അടുത്ത ബുധനാഴ്ച മുതല്‍ മാളുകള്‍ക്കും മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.
Post Your Comments