ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് അതിവേഗം പടരുന്നത് ഏഴ് സംസ്ഥാനങ്ങളിൽ. ഡല്‍ഹി ഐ.ഐ.ടി പ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗുജറാത്ത് ആണ് പട്ടികയിൽ മുന്നിലുള്ളത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ 28 ജില്ലകളിൽ പോസിറ്റീവ് നിരക്ക്. വളരെ കൂടുതലാണ്. അതേസമയം കേരളവും തമിഴ്നാടും ഹരിയാനയും കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണിക്കുന്നത്.
രോഗം സുഖപ്പെടുന്ന നിരക്ക് രാജ്യത്ത് 22 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനത്തിനെതിരായ നടപടി ശരിയായ ദിശയിലാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണ നിരക്ക് 3.1 ശതമാനമാണ്.
Post Your Comments