Latest NewsNewsGulfQatar

ഗൾഫ് രാജ്യത്ത് 929 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,000 പിന്നിട്ടു

ദോഹ : രോഗികളുടെ എണ്ണം 10,000 പിന്നിട്ടതോടെ ഖത്തറിലെ ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,287 ആയി ഉയർന്നു. ഇതിൽ 9,265 പേരാണ് ചികിത്സയിലുള്ളത്. ണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. 82,289 പേർ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായെന്നു അധികൃതർ അറിയിച്ചു.

Also read : പ്രതിഷേധനടപടിയോട് യോജിക്കാനാകില്ല: രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ

പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. രോഗ വ്യാപനം ഉയര്‍ന്ന തോതില്‍ എത്തി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തലെന്നും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികൾ സമഗ്രമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button