മുംബൈ: കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് മുംബൈ പോലീസ് ഇന്ന് അനുശോചനം അറിയിച്ചു. പെന്‍ഡുക്കറിന്റെ കുടുംബത്തോടൊപ്പം തങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്‍ഡുക്കറിന്റെ മരണത്തില്‍ മുംബൈ പോലീസ് അനുശോചനം രേഖപ്പെടുത്തിയത്.
കോവിഡിനെ തുടര്‍ന്ന് മുംബൈ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്‍ഡുക്കര്‍ മരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. പെന്‍ഡുക്കറിന്റെ ആത്മാവ് സമാധാനമായി വിശ്രമിക്കട്ടെ. തങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും എന്നും പെന്‍ഡുക്കറിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും- മുംബൈ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
കോവിഡിനെ തുടര്‍ന്ന് ഇന്ന് രാത്രി ഒന്‍പതു മണിയോട് കൂടിയാണ് ചന്ദ്രകാന്ത് പെന്‍ഡുക്കര്‍ മരണപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊറോണ ബാധിച്ച് മരിക്കുന്നത്.
Post Your Comments